ABOUT US

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ബേപൂർ നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന നഗരസഭയാണ് ഫറോക്ക്.കിഴക്ക് രാമനാട്ടുക്കര നഗരസഭയും പടിഞ്ഞാറ് ചാലിയാർ പുഴയും തെക്ക് വടക്കുംപാട് പുഴയും വടക്ക് ചാലിയാറുമാണ് നഗരസഭയുടെ അതിരുകൾ.15.54 ച.കി ആണ് നഗരസഭയുടെ ആകെ വിസ്തീർണം.2015 ലാണ് ഫറോക്ക് പഞ്ചായത്ത് നഗരസഭയായി മാറിയത്.ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ഫറോക്ക്.ഫറോക്ക് ഗ്രാമ പഞ്ചായത്ത് നഗരസഭയായി പേരുകൊണ്ട് മാറിയെങ്കിലും ഒരു നഗരമായി മാറിയതിനനുസരിച്ചുള്ള വികസനങ്ങൾ നഗരസഭയിൽ നടപ്പാക്കാൻ ആയിട്ടില്ല.കാർഷിക മേഖലയിൽ നമ്മുടെ നഗരസഭയിൽ പൊതുവേ നെൽവയൽ കുറവ് കാരണം നെൽകൃഷി വളരെ കുറഞ്ഞ തോതിൽ ആണ് ഉള്ളത്.എന്നാൽ നാളികേര കൃഷിയിലും പച്ചക്കറി കൃഷിയിലും മറ്റു നാണ്യ വിലകളിലും നമ്മൾ കാര്യമായ ശ്രദ്ധ നല്കുന്നുണ്ട്.